ക്രിസ്തുവിൽ പ്രിയരെ,
നിങ്ങളും എന്നെപ്പോലെ ഒരു സാധാരണ ക്രൈസ്തവനാണെങ്കിൽ, മരണാനന്തരം നാം ഈ പ്രപഞ്ചത്തിൻറെ വിദൂരമായ ഒരു കോണിലോ പുറത്തോ ഉള്ള സ്വർഗം എന്ന മനോഹരമായ ഒരു സ്ഥലത്ത് രത്നക്കല്ലുകൾ പതിച്ച ഒരു സൌധത്തിൽ വസിക്കും. അവിടത്തെ സ്വർണം പതിച്ച തെരുവിലൂടെ സായാഹ്ന സവാരി നടത്തും, പ്രഭാതത്തിലും സന്ധ്യയ്ക്കും ദൈവത്തിന് വെഞ്ചാമരം വീശി, ഹല്ലേലൂയ പാടും എന്നൊക്കെ സങ്കൽപിച്ചിട്ടുണ്ടാകും. ഇത്തരം സങ്കൽപത്തിന് ആധാരം ഈ വചനങ്ങളാണ്:
“എൻറെ പിതാവിൻറെ ഭവനം” എന്ന പദസമുച്ചയത്തിന് സ്വർഗം എന്ന അർത്ഥം വേദപുസ്തകത്തിൽ ഉണ്ടോ? ഇതേ പദസമുച്ചയം, യോഹന്നാൻ തന്നെ, മറ്റൊരിടത്ത് ഉപയോഗിച്ചിട്ടുണ്ട്.
യേശു ഇങ്ങോട്ട് വന്ന് നമ്മളെ അവിടത്തോട് ചേർക്കും, അവിടന്ന് എവിടെയായിരുന്നാലും നാം അവിടെയായിരിക്കും, എന്നല്ലാതെ, നമ്മളെ സ്വർഗം എന്ന ഒരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുമെന്ന് നമ്മുടെ കർത്താവ് പറഞ്ഞിട്ടുണ്ടോ?
യോഹ 14:2ൽ വാസസ്ഥലങ്ങൾ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് മൊനെ (μονή, സ്ട്രോങ്സ് നിഘണ്ടുവിൽ G3438 - ഏകദേശം മലയാളത്തിലെ മന എന്ന വാക്ക് പോലെ) ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വചനം ഉണ്ട്.
യോഹ 13ൽ യേശു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പത്രോസ് പതിവുപോലെ ചാടിവീണ് ചോദിച്ച ചോദ്യവും യേശുവിൻറെ മറുപടിയും യേശു പത്രോസിനെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധിക്കുക:
കുഞ്ചാക്കോയുടെ (കുഞ്ചാക്കോ ബോബൻറെ വല്യപ്പൻ) സിനിമകളിലെ കൊട്ടാരങ്ങൾ പോലെയുള്ള കൊട്ടാരങ്ങളിൽ സ്വർഗം എന്നൊരു സ്ഥലത്താണ് നിത്യജീവൻ എന്നത് വെളിപ്പാട് 21ലെ പുതിയ യെരൂശലേമിനെ പറ്റിയുള്ള വർണ്ണനയെ ആരോ തെറ്റിദ്ധരിച്ചതിൻറെയും തെറ്റിദ്ധരിപ്പിച്ചതിൻറെയും ഫലമാണ്.
നിത്യജീവൻ ഉണ്ട്, അനശ്വരത ഉണ്ട്, മരണാനന്തര ജീവിതവും ഉണ്ട്, പക്ഷേ, അത് എങ്ങനെയാണെന്നോ, എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടാവാം പൌലോസ് ഇങ്ങനെ എഴുതിയത്:
സഭയുടെ പാരമ്പര്യം അങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. മനുഷ്യരുടെ പാരമ്പര്യത്തിന് ദൈവം വിലകൽപിക്കുന്നില്ല.
നിങ്ങളും എന്നെപ്പോലെ ഒരു സാധാരണ ക്രൈസ്തവനാണെങ്കിൽ, മരണാനന്തരം നാം ഈ പ്രപഞ്ചത്തിൻറെ വിദൂരമായ ഒരു കോണിലോ പുറത്തോ ഉള്ള സ്വർഗം എന്ന മനോഹരമായ ഒരു സ്ഥലത്ത് രത്നക്കല്ലുകൾ പതിച്ച ഒരു സൌധത്തിൽ വസിക്കും. അവിടത്തെ സ്വർണം പതിച്ച തെരുവിലൂടെ സായാഹ്ന സവാരി നടത്തും, പ്രഭാതത്തിലും സന്ധ്യയ്ക്കും ദൈവത്തിന് വെഞ്ചാമരം വീശി, ഹല്ലേലൂയ പാടും എന്നൊക്കെ സങ്കൽപിച്ചിട്ടുണ്ടാകും. ഇത്തരം സങ്കൽപത്തിന് ആധാരം ഈ വചനങ്ങളാണ്:
യോഹ 14:2 എൻറെ പിതാവിൻറെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു.
യോഹ 14:3 ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കുവാൻ പിന്നെയും വന്ന് നിങ്ങളെ എൻറെ അടുത്ത് ചേർത്തുകൊള്ളും.
ചോദ്യം ①: ഈ വേദഭാഗത്തിൽ സ്വർഗം എവിടെ?
ഈ വചനങ്ങൾ ദയവായി വീണ്ടും വായിക്കുക: ഇത്തവണ ഈ വചനങ്ങളിൽ സ്വർഗം എന്ന പദം എത്ര പ്രാവശ്യം എത്ര തവണ എഴുതിയിട്ടുണ്ട് എന്ന് എണ്ണുക. എണ്ണിയോ? എത്ര കിട്ടി? എനിക്ക് പൂജ്യമാണ് കിട്ടിയത് (1-1=0 എന്നതിലെ പൂജ്യം). നിങ്ങൾക്കോ?“എൻറെ പിതാവിൻറെ ഭവനം” എന്ന പദസമുച്ചയത്തിന് സ്വർഗം എന്ന അർത്ഥം വേദപുസ്തകത്തിൽ ഉണ്ടോ? ഇതേ പദസമുച്ചയം, യോഹന്നാൻ തന്നെ, മറ്റൊരിടത്ത് ഉപയോഗിച്ചിട്ടുണ്ട്.
യോഹ 2:16 പ്രാവുകളെ വിൽക്കുന്നവരോട്: “ഇത് ഇവിടെ നിന്നും കൊണ്ടുപോകുവിൻ; എൻറെ പിതാവിൻറെ ആലയത്തെ (ഭവനത്തെ - my Father's house) വാണിഭശാല ആക്കരുത്!” എന്ന് പറഞ്ഞു.ഈ വചനത്തിൻറെ സന്ദർഭം നമുക്ക് അറിയാം. ഇത് നടക്കുന്നത് സ്വർഗത്തിൽ അല്ല, യെരൂശലേമിലെ ദേവാലയത്തിലാണ് എന്നും അറിയാം. (ഈ രണ്ട് വചനങ്ങളിലും ഒരേ ഗ്രീക്ക് വാക്കിൻറെ തത്ഭവങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ ഗ്രീക്ക് പരിജ്ഞാനം ഉപയോഗിച്ച് ഒന്നിനെ സ്വർഗത്തിൽ എത്തിക്കുവാൻ കഴിയില്ല.)
ചോദ്യം ②: ഈ വേദഭാഗത്തിൽ സ്വർഗത്തിലേയ്ക്ക് കൊണ്ടുപോകും എന്ന് പറഞ്ഞിട്ടുണ്ടോ?
യേശു പറഞ്ഞത് വീണ്ടും വായിക്കുക: “ഞാൻ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കുവാൻ പിന്നെയും വന്ന് നിങ്ങളെ എൻറെയടുത്ത് ചേർത്തുകൊള്ളും”.യേശു ഇങ്ങോട്ട് വന്ന് നമ്മളെ അവിടത്തോട് ചേർക്കും, അവിടന്ന് എവിടെയായിരുന്നാലും നാം അവിടെയായിരിക്കും, എന്നല്ലാതെ, നമ്മളെ സ്വർഗം എന്ന ഒരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുമെന്ന് നമ്മുടെ കർത്താവ് പറഞ്ഞിട്ടുണ്ടോ?
അതേ അദ്ധ്യായം, അതേ ഗ്രീക്ക് വാക്ക്, മറ്റൊരു അർത്ഥം.
യോഹ 14:2ൽ വാസസ്ഥലങ്ങൾ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് മൊനെ (μονή, സ്ട്രോങ്സ് നിഘണ്ടുവിൽ G3438 - ഏകദേശം മലയാളത്തിലെ മന എന്ന വാക്ക് പോലെ) ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വചനം ഉണ്ട്.
യോഹ 14:23 യേശു അവനോട്: എന്നെ സ്നേഹിക്കുന്നവൻ എൻറെ വചനം പ്രമാണിക്കും; എൻറെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവൻറെ അടുത്തുവന്ന് അവനോട് കൂടെ വാസം ചെയ്യും.ഇതേ വാക്ക് യോഹ 14:2ൽ കാണുക.
Joh 14:23 Jesus answered and said unto him, If a man love me, he will keep my words: and my Father will love him, and we will come unto him, and make our abode[G3438] with him.
Joh 14:2 In my Father's house are many mansions[G3438]: ...ഈ രണ്ട് സന്ദർഭങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കിൻറെ പ്രത്യയരൂപങ്ങൾ വ്യത്യസ്തമാണെന്നത് വലിയ കാര്യമല്ല, കാരണം: ഈ രണ്ട് സന്ദർഭങ്ങളിലും നമ്മുടെ കർത്താവ് നമ്മുടെ അടുത്തേയ്ക്ക് വരികയാണ് ചെയ്യുന്നത്. തന്നെയുമല്ല, പിതാവും, യേശുവും യേശുവിനെ സ്നേഹിക്കുന്നവൻറെ അടുത്തുവന്ന് അവനോട് കൂടെ വാസം ചെയ്യും. അവനെയും കൂട്ടിക്കൊണ്ട് സ്വർഗത്തിലേയ്ക്ക് പോകും എന്ന് എഴുതിയിട്ടുണ്ടോ? വീണ്ടും, വീണ്ടും വായിച്ചുനോക്കൂ.
“പിന്നീട് നീ എന്നെ അനുഗമിക്കും”
നാം സ്വർഗത്തിലേയ്ക്ക് പോകും എന്ന ആശയത്തെ സമർത്ഥിക്കുന്നതാണ് എന്ന് ഞാൻ കരുതിയിരുന്ന ഒരു വേദഭാഗമാണ് യോഹ 13:33-36. പലരും ഈ വേദഭാഗത്തെ പറ്റി സമാനമായ രീതിയിൽ ചിന്തിച്ചിരിക്കാം എന്നതിനാൽ ആ വേദഭാഗം ഇവിടെ അവതരിപ്പിക്കുന്നു:യോഹ 13:33 കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപം മാത്രം നിങ്ങളോട് കൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്ന് ഞാൻ യെഹൂദരോട് പറഞ്ഞത് പോലെ ഇന്ന് നിങ്ങളോടും പറയുന്നു.യെഹൂദരോട് പറഞ്ഞ കാര്യങ്ങൾ:
യോഹ 7:33 “ഇനി കുറെനേരം നിങ്ങളോട് കൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്‍റെ അടുത്ത് പോകുന്നു.യെഹൂദരോടും ശിഷ്യന്മാരോടും പറഞ്ഞതിൽ പൊതുവായുള്ള അംശം ഇതാണ്: “ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല.”
യോഹ 7:34 നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ല; ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങള്‍ക്ക് വരുവാന്‍ കഴിയുകയുമില്ല.”
യോഹ 8:21 “ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്നിടത്തേക്ക് നിങ്ങള്‍ക്ക് വരുവാന്‍ കഴിയുകയില്ല.”
യോഹ 13ൽ യേശു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പത്രോസ് പതിവുപോലെ ചാടിവീണ് ചോദിച്ച ചോദ്യവും യേശുവിൻറെ മറുപടിയും യേശു പത്രോസിനെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധിക്കുക:
യോഹ 13:36 ശിമെയോന്‍ പത്രോസ് അവിടത്തോട്: “കര്‍ത്താവേ, നീ എവിടെ പോകുന്നു” എന്ന് ചോദിച്ചതിന് ഞാന്‍ പോകുന്നിടത്തേക്ക് നിനക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കുവാന്‍ കഴിയുകയില്ല; പിന്നീട് നീ എന്നെ അനുഗമിക്കും” എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു.യെഹൂദന്മാരുടെ കാര്യം വിട്ടുകളയുക, ഇതര ശിഷ്യന്മാർക്ക് പോകുവാൻ കഴിയാത്തിടത്ത് പത്രോസിന് മാത്രം പോകുവാൻ അനുവാദം നൽകിയോ? അതോ, ഈ വേദഭാഗം പത്രോസിന് നേരിടുവാനിരുന്ന പീഡനത്തെ പറ്റിയുള്ള സൂചനയായിരുന്നോ? (യോഹ 21:18, 19). ക്രിസ്തുവിൽ പ്രിയരെ, പത്രോസിന് മാത്രം അവിടത്തെ അനുഗമിച്ച് പിതാവിൻറെ അടുത്തേയ്ക്കോ, സ്വർഗത്തിലേയ്ക്കോ ചെല്ലുവാൻ യേശു അനുവാദം നൽകി എന്ന് കരുതുന്നതിൽ യുക്തിയുണ്ടോ? ഞാൻ മാത്രമല്ല, പല പ്രമുഖ പണ്ഡിതന്മാരും ഈ വചനം പത്രോസിന് നേരിടുവാനിരുന്ന പീഡനത്തെ പറ്റിയുള്ള സൂചനയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അനശ്വരത അവർണ്ണനീയം!
കുഞ്ചാക്കോയുടെ (കുഞ്ചാക്കോ ബോബൻറെ വല്യപ്പൻ) സിനിമകളിലെ കൊട്ടാരങ്ങൾ പോലെയുള്ള കൊട്ടാരങ്ങളിൽ സ്വർഗം എന്നൊരു സ്ഥലത്താണ് നിത്യജീവൻ എന്നത് വെളിപ്പാട് 21ലെ പുതിയ യെരൂശലേമിനെ പറ്റിയുള്ള വർണ്ണനയെ ആരോ തെറ്റിദ്ധരിച്ചതിൻറെയും തെറ്റിദ്ധരിപ്പിച്ചതിൻറെയും ഫലമാണ്.
നിത്യജീവൻ ഉണ്ട്, അനശ്വരത ഉണ്ട്, മരണാനന്തര ജീവിതവും ഉണ്ട്, പക്ഷേ, അത് എങ്ങനെയാണെന്നോ, എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടാവാം പൌലോസ് ഇങ്ങനെ എഴുതിയത്:
“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല”
1കൊരി 2:9
സഭയുടെ പാരമ്പര്യം അങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. മനുഷ്യരുടെ പാരമ്പര്യത്തിന് ദൈവം വിലകൽപിക്കുന്നില്ല.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Really This Document Is Very Intresting...👍👍👍
ReplyDelete