ക്രിസ്തുവിൽ പ്രിയരെ,മുന്നറിയിപ്പ്: ഈ പരമ്പര ലോലഹൃദയർക്ക് വേണ്ടിയുള്ളതല്ല.
ഈ പരമ്പര നിങ്ങളുടെ വിശ്വാസങ്ങളെ ബാധിക്കും. നിങ്ങൾ കേൾക്കാത്തത് കേൾക്കും, അറിയാത്തത് അറിയും. നിങ്ങളുടെ ദൈവവിശ്വാസം വർദ്ധിപ്പിക്കും, മതവിശ്വാസം കുറയ്ക്കും.ചിലർക്ക് സാർവത്രിക അനുരഞ്ജനം (Universal Reconciliation) എന്ന് കേട്ടലുടനെ കിറുക്കിളകും. പിന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അർത്ഥമുണ്ടാകണമെന്ന് യാതൊരു പിടിവാശിയുമില്ല.
“അങ്ങനെയാണേൽ മുസ്ലീങ്ങൾ സ്വർഗത്തിൽ പോകുമോ?”
“അങ്ങനെയാണേൽ ശ്രീകൃഷ്ണനെ ആരാധിക്കുന്നവർ സ്വർഗത്തിൽ പോകുമോ?”
“അങ്ങനെയാണേൽ ഹിറ്റ്ലർ സ്വർഗത്തിൽ പോകുമോ?”
“അങ്ങനെയാണേൽ ...
“അങ്ങനെയാണേൽ ...
പൊട്ടച്ചോദ്യങ്ങൾക്ക് അന്ത്യമില്ല.
സാർവത്രിക
അനുരഞ്ജനം എന്ന ഒരു സംഭവം വേദപുസ്തകത്തിലേ ഇല്ല എന്ന് തറപ്പിച്ച്
പ്രസ്താവിക്കുന്നവരുണ്ട്. സത്യം പറയട്ടേ, അവർ വേദപുസ്തകമല്ല
പഠിച്ചിട്ടുള്ളത്, അവരുടെ സഭയുടെ വിശ്വാസപ്രമാണമാണ്. ഇനി അഥവാ
വേദപുസ്തകത്തിൽ നിന്നും സാർവത്രിക അനുരഞ്ജനത്തിന് ഉപോദ്ബലകമായ വചനങ്ങൾ
കാണിച്ചുകൊടുത്താൽ ആ വചനങ്ങളെ തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി
വളച്ചൊടിക്കുന്നത് സർവസാധാരണമാണ്.
സാർവത്രിക അനുരഞ്ജനം (Universal Reconciliation) സാർവത്രിക രക്ഷയോ (Universal Salvation), അന്ത്യത്തിലെ രക്ഷയോ (Ultimate Salvation) അല്ല . സാർവത്രിക രക്ഷ, അന്ത്യത്തിലെ രക്ഷ എന്നീ സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നത് യേശു ഭാവിയിൽ മടങ്ങിവന്ന്, ലോകത്തിന് ന്യായവിധി നടത്തി, വിശുദ്ധന്മാരെ രക്ഷിക്കുകയും, പാപികളോട് ഔദാര്യം പ്രദർശിപ്പിച്ച്, അവരെയും രക്ഷിക്കും എന്നാണ്. അത്തരം പ്രബോധനങ്ങൾ നടത്തുന്നവരുടെ കാഴ്ചപ്പാടിൽ നമ്മുടെ ഭാവികാലത്ത് എപ്പോഴോ ഒരു ന്യായവിധിയും, ശിക്ഷയും, അതുകഴിഞ്ഞ് ശിക്ഷിക്കപ്പെട്ടവരുടെ രക്ഷയുമാണുള്ളത്. വെളിപ്പാട് പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള തീപ്പൊയ്ക അവരുടെ കാഴ്ചപ്പാടിൽ ശുദ്ധീകരിക്കുന്നതിനുള്ള ഒരു ഉപാധിയാണ്. അത് തെളിയിക്കുവാൻ അവർ പഴയനിയമത്തിൽ ലോഹങ്ങൾ ശുദ്ധീകരിക്കുവാൻ തീച്ചൂള ഉപയോഗിക്കുന്നതിൻറെ ഉദാഹരണങ്ങൾ എടുത്തുകാണിക്കും.
അത്തരം സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നവർക്ക് ആധാരമായുള്ളത് എല്ലാവരും രക്ഷിക്കപ്പെടും എന്ന് പരാമർശിക്കുന്ന വചനങ്ങൾ മാത്രമാണ്. ആ വചനങ്ങൾ സത്യവും വിശ്വസനീയവും ആണെങ്കിലും, ആ രക്ഷ എങ്ങനെ സാധിച്ചെടുക്കും എന്നതിനെ പറ്റി അവർക്ക് വ്യക്തതയില്ല. അവർ കൃപയെ പറ്റി വാതോരാതെ പ്രസംഗിക്കുമ്പോഴും അന്തിമ ന്യായവിധിയുടെ ഭീഷണി ഡമോക്ലിസിൻറെ വാൾ പോലെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നു. അത്തരം ഒരു ഭീഷണി നിലനിൽക്കുമ്പോൾ കൃപ എന്ന വാക്കിന് അർത്ഥമില്ലാതാകുന്നു.
സാർവത്രിക അനുരഞ്ജനം (Universal Reconciliation) എന്ന സിദ്ധാന്തത്തിൽ നമ്മുടെ ഭാവികാലത്തിൽ നടക്കേണ്ട ഒരു ന്യായവിധിയെ സംബന്ധിച്ച ഭീഷണിയില്ല. അനുരഞ്ജനം ക്രിസ്തുവിൻറെ കുരിശിലൂടെ സാധിച്ചതാണ്.
സാർവത്രിക അനുരഞ്ജനം എന്താണെന്ന് മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യണമെങ്കിൽ ന്യയവിധി എപ്പോഴായിരുന്നു?, ന്യയവിധി ആർക്കായിരുന്നു?, ജാതികൾ ആരാണ്? രക്ഷിക്കപ്പെടുക എന്നതിൻറെ അർത്ഥം എന്താണ്? തുടങ്ങി അനേകം വിഷയങ്ങളെ പറ്റിയുള്ള വ്യക്തത വേണം. അത്തരം വ്യക്തത നൽകുവാൻ ദൈവകൃപയാൽ കഴിയും എന്ന പ്രതീക്ഷയോടെ, ഈ പരമ്പര എന്നെക്കാൾ ജ്ഞാനികളും സമർത്ഥരുമായ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു.
സാർവത്രിക അനുരഞ്ജനം അന്ത്യത്തിലെ രക്ഷ അല്ല.

വിശ്വസിക്കുവാൻ വചനം കേൾക്കണം, വേണ്ടേ?
വേണമെന്നാണ് വേദപുസ്തകം പറയുന്നത്, പക്ഷേ, ക്രൈസ്തവർ സമ്മതിക്കുവോ?
റോമ 10:14 അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന് ഇല്ലാതെ എങ്ങനെ കേള്‍ക്കും?
റോമ 10:15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും?...
റോമ 10:17 ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
(10:16ൽ കേട്ടു എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലുകാരെ പറ്റിയാണ്.)
ലോകത്തിൽ എല്ലായിടത്തും സുവിശേഷം പ്രചരിപ്പിക്കുന്ന ജോഷ്വാ പ്രോജക്ട് എന്ന സംഘടന പറയുന്നത് ലോക ജനസംഖ്യയുടെ 42% സുവിശേഷം കേട്ടിട്ടില്ല എന്നാണ്. ഇത് 2016ലെ കണക്ക്. ഓരോ ദശകം പുറകോട്ട് പോകുന്തോറും സുവിശേഷം കേട്ടവരുടെ ശതമാനം കുറഞ്ഞുവരും.
സുവിശേഷം കേൾപ്പിക്കേണ്ടത് ആരുടെ ബാധ്യത?
ചില
ക്രൈസ്തവരുടെ ധാരണ കോങ്കോ വനത്തിൽ കിഴങ്ങ് മാന്തുന്ന പിഗ്മികളും,
ഗ്രീൻലാൻഡിൽ ഇഗ്ലൂ കെട്ടുന്ന എക്സിമോകളും, നൈജിരിയയിലും, സുമേറിയയിലും
കുടിവെള്ളമില്ലാത്തതിനാൽ പശുവിൻറെ മൂത്രം കുടിക്കുവാൻ അർദ്ധപ്രാണനുമായി
ഇഴയുന്ന പട്ടിണിക്കോലങ്ങളും അവരുടെ പരിപാടികളെല്ലാം ഉപേക്ഷിച്ച്,
യിസ്രായേലിൽ ഒരു രക്ഷകൻ ജനിച്ചത് അന്വേഷിച്ച് പുറപ്പെടണമെന്നാണ്.
വേദപുസ്തകത്തിന് ഈ വിഷയത്തിൽ ക്രൈസ്തവരുടെ അത്രയും കടുംപിടുത്തമില്ല,
കാരണം, വേദപുസ്തകം സുവിശേഷം കേൾപ്പിക്കേണ്ട ബാധ്യത ദൈവത്തിൻറേതാണ് എന്ന്
സൂചിപ്പിക്കുന്നു.
റോമ 10:14 ... പ്രസംഗിക്കുന്നവന് ഇല്ലാതെ എങ്ങനെ കേള്‍ക്കും?
റോമ 10:15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും?...
സുവിശേഷം
ആൾക്കാരിലേയ്ക്ക് എത്തിക്കേണ്ട ബാധ്യത ദൈവത്തിൻറേതാണ്. പിഗ്മികളും,
എസ്കിമോകളും, ഇരുളരും, കാടരും, കുറുമ്പമ്മാരും സുവിശേഷം തേടി പുറപ്പെടേണ്ട
കാര്യമില്ല; അത് അവരുടെ ബാധ്യതയല്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 42% മനുഷ്യർ സുവിശേഷം കേട്ടിട്ടില്ലെങ്കിൽ, അവരിലേയ്ക്ക് ദൈവം സുവിശേഷം എത്തിച്ചിട്ടില്ല.
(“ഗ്രേറ്റ് കമ്മീഷൻ” നിറവേറ്റാനാണെന്ന് പറഞ്ഞ്, ദശാംശം വാങ്ങി,
പുട്ടടിക്കാതെ ബി.എം.ഡബ്യുവും ബംഗ്ലാവും വാങ്ങിയ പാസ്റ്റർമാരെ ദൈവം
അയച്ചതല്ലായിരിക്കാം.)
ക്രിസ്തുവിൽ പ്രിയരെ, ഒരു ചോദ്യം ചോദിച്ചോട്ടേ? സുവിശേഷം
കേൾക്കുവാൻ അവസരം ലഭിക്കാതിരുന്ന (നിഷേധിക്കപ്പെട്ട) ഈ 42% പേരെ എന്ത്
മാനദണ്ഡത്തിലാണ് ദൈവം നരകത്തിലിട്ട് ചുട്ട്, പൊരിച്ച്, പുഴുങ്ങി,
വറുക്കുവാൻ പോകുന്നത്?
“അറിവില്ലായ്മ ഒഴികഴിവല്ല!”, ശരിക്കും അല്ലേ‽
പല ക്രൈസ്തവ നിയമവാദികളും പാടുന്ന ഒരു പല്ലവിയാണ് “അറിവില്ലായ്മ ഒഴികഴിവല്ല!” എന്നത്. അതായത്, ഒരാൾക്ക് ദൈവത്തെ പറ്റിയോ, യേശുവിനെ പറ്റിയോ അറിയാത്തത് അയാൾ ശിക്ഷിക്കപ്പെടാതിരിക്കുവാൻ കാരണമല്ലെന്ന് അർത്ഥം. അത്തരം വാദമുഖങ്ങൾ സമർത്ഥിക്കുവാൻ അവർ പഴയനിയമത്തിൽ നിന്നും വചനങ്ങൾ കണ്ടെത്തും. അവർ കണ്ടെത്തുന്ന വചനങ്ങൾ ന്യായപ്രമാണത്തിലെ കൽപനകളെ പറ്റിയുള്ള അറിവില്ലായ്മയെ സംബന്ധിച്ചുള്ളതാണ് (ലേവ്യ 4), ദൈവം നിലനിൽക്കുന്നു എന്ന അറിവില്ലാത്തിനെ പറ്റിയല്ല. അതുപോലെ തന്നെ ലൂക്കോ 12:47, 48ൽ അപ്പൊസ്തലന്മാരെ പറ്റി എഴുതിയിരിക്കുന്ന കാര്യങ്ങൾ സാമാന്യവൽക്കരിക്കുന്നവരുമുണ്ട്.
യേശു കുരിശിൽ കിടന്നുകൊണ്ട്: “പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതിനാല്‍ ഇവരോട് ക്ഷമിക്കേണമേ” എന്ന് തന്നെ ക്രൂശിച്ച റോമൻ സൈനികർക്കായി പ്രാർത്ഥിച്ചത് ഓർമ്മിക്കുക. (അല്ല, ഇത് യെഹൂദർക്ക് വേണ്ടി പ്രാർത്ഥിച്ചതല്ല, അങ്ങനെയായിരുന്നെങ്കിൽ പിതാവ് അവിടത്തെ പ്രാർത്ഥന കേട്ടില്ല എന്നുവേണം കരുതുവാൻ, കാരണം, കി.പി 70ൽ യെഹൂദർക്ക് ശിക്ഷ ലഭിച്ചു എന്നതുതന്നെ. യെഹൂദർക്ക് ലഭിച്ച ശിക്ഷയെ പറ്റി പരാമർശിച്ചതുകൊണ്ട്, ആ ശിക്ഷ സാർവത്രിക അനുരഞ്ജനം തെറ്റാണെന്ന് തെളിയിക്കുന്നില്ലേ? എന്ന ചോദ്യം ഉയരാം. അതേപ്പറ്റി, കർത്താവിന് ചിത്തമായിരുന്നാൽ നാം ഈ പരമ്പരയിൽ പഠിക്കും.)
അക്ഷരാഭ്യാസമില്ലാത്തവർ, ബുദ്ധിവൈകല്യമുള്ളവർ, സുവിശേഷം എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ദുർവിശേഷം സ്വീകരിക്കാതിരുന്നവർ, കുട്ടികളായിരിക്കുമ്പോഴേ മരണമടഞ്ഞവർ, ചാപിള്ളകളായി പിറന്നവർ, സുവിശേഷകർ എത്താത്ത സ്ഥലങ്ങളിലുള്ളവർ, വേദപുസ്തകവും, ക്രൈസ്തവ മതവും നിരോധിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലുള്ളവർ ഇങ്ങനെയുള്ളവരെ അവരുടേതല്ലാത്ത തെറ്റുകൾക്ക് ശിക്ഷിക്കുന്ന ദൈവം സ്നേഹമയനല്ല, നീചനാണ്.
ഇത്തരം ചോദ്യങ്ങൾ ഉയരുന്നതിന് മുമ്പുവരെ, യേശുവിൽ വിശ്വസിക്കാത്തവരെല്ലാം നരകത്തിൽ പതിക്കും എന്ന് വാദിക്കുന്നവർ സ്വരം മാറ്റി: “സുവിശേഷം കേൾക്കുവാൻ അവസരം ലഭിക്കാത്തവർ മനസ്സാക്ഷിക്ക് അനുസൃതമായി വിധിക്കപ്പെടും” എന്ന് പറഞ്ഞ്, ഒഴിഞ്ഞുമാറും. അതായത്, അത്തരക്കാരുടെ കാര്യത്തിൽ യേശുവിലുള്ള വിശ്വാസം ആവശ്യമില്ല എന്ന് അവർ സമർത്ഥിക്കുന്നു.
സാർവത്രിക അനുരഞ്ജനത്തിന് വിരോധമായി നിങ്ങൾ തുരുപ്പുചീട്ട് പോലെ കരുതിവെച്ചിരിക്കുന്ന ആ വചനമുണ്ടല്ലോ? അതിന്, കർത്താവിന് ചിത്തമായിരുന്നാൽ, ഈ പരമ്പരയിൽ മറുപടി ലഭിക്കും.
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ
Excellent...Tomsan Brother
ReplyDelete