ക്രിസ്തുവിൽ പ്രിയരെ,
ഇത് ഈ പരമ്പരയുടെ ആറാം ഭാഗമാണ്. ഇത് വായിക്കുന്നതിന് മുമ്പ് ①, ②, ③, ④, ⑤ ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.
വളരെയധികം സമയമെടുത്ത്, കഴിയുന്നത്ര സംക്ഷിപ്തമായി എഴുതുവാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല, ക്ഷമിക്കുക.
നിങ്ങളുടെ തലയ്ക്ക് മുകളിൽ ഡെമോക്ലിസിൻറെ വാൾ പോലെ ന്യായവിധി തൂങ്ങിനിൽക്കുന്നില്ല എന്ന് സധൈര്യം തുറന്നുപറഞ്ഞുകൊണ്ട് ഈ ലേഖനം ആരംഭിക്കട്ടെ.
“ന്യായവിധിയും ഉയിർപ്പും ആർക്കാണ്?” എന്ന ലേഖനത്തിൽ ദാനീ 12:7ൻറെ അടിസ്ഥാനത്തിൽ വിശുദ്ധ ജനത്തിൻറെ (യിസ്രായേലിൻറെ) ബലം തകർത്തുകളയപ്പെട്ട കാലത്താണ് ന്യായവിധി നടക്കേണ്ടിയിരുന്നത് എന്ന് നാം കണ്ടു.
ന്യായവിധിയെ പറ്റിയുള്ള ചർച്ചകളിൽ ഏറ്റവുമധികം ഉയർന്നുവരുന്ന ഒരു വചനമാണ് 1പത്രോ 4:17.
പത്രോസ് തൻറെ ഒന്നാം നൂറ്റാണ്ടിലെ വായനക്കാർക്ക് “ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാന്‍ സമയമായി (the time is come)” എന്ന് എഴുതിയതിൻറെ അർത്ഥം അപ്പോൾ സമയമായിരുന്നു എന്നാണോ അതോ നിങ്ങൾ ആ ലേഖനം വായിക്കുമ്പോൾ സമയമാകും എന്നാണോ? നിങ്ങൾ വായിക്കുമ്പോഴാണ് സമയമാകുന്നതെങ്കിൽ 60 വർഷം മുമ്പ് നിങ്ങളുടെ വല്യപ്പനും 90 വർഷം മുമ്പ് നിങ്ങളുടെ വല്യപ്പൻറെ അപ്പനും ഇതേ വേദഭാഗം വായിച്ചപ്പോഴും സമയമായിരുന്നില്ലേ? ക്രിസ്തുവിൽ പ്രിയരെ, ഈ കത്തിൻറെ ഒന്നാം നൂറ്റാണ്ടിലെ മേൽവിലാസക്കാർക്ക് ഇല്ലാത്ത പ്രസക്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വായനക്കാരന് ഇല്ല.
പത്രോസ് തൻറെ ലേഖനം ആരംഭിക്കുന്നത് “പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്‍ക്കുന്നവർക്ക്” എന്ന വാക്കുകളോടെയാണ് (1പത്രോ 1:1). ചിതറിപ്പാര്‍ക്കുന്നവർ (ഡയസ്പോറ, G1290, διασπορά, diaspora) എന്ന വാക്കിൻറെ അർത്ഥം ജാതികളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന യെഹൂദർ എന്നാണ്. (യോഹ 7:35; യാക്കോ 1:1) ഈ കത്ത് ബാംഗ്ലൂരിലുള്ള ടോംസാൻ കട്ടക്കലിനോ, കാഞ്ഞിരപ്പള്ളിയിലുള്ള ജോയിച്ചേട്ടനോ എഴുതപ്പെട്ടതല്ല.
പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ന്യായവിധി ഒന്നാം നൂറ്റാണ്ടിൽ സഭയിൽ തുടങ്ങി, ഇപ്പോഴും തുടരുകയാണ്. വേദപുസ്തകത്തിൽ ന്യായവിധി ദിവസം (മത്താ 10:15; 11:22, :24; 12:36; മർക്കോ 6:11; 2പത്രോ 2:9; 3:7; 1യോഹ 4:17) എന്നല്ലാതെ ന്യായവിധിയുടെ സുദീർഘമായ ഒരു കാലഘട്ടം എന്ന് എഴുതപ്പെട്ടിട്ടില്ല. കർത്താവിന് ഒരു ദിവസം ആയിരം വർഷങ്ങൾ ആണെന്ന് കരുതിയാൽ പോലും 2000ത്തിൽ പരം വർഷങ്ങൾ നീണ്ടുനിൽക്കുന്ന ന്യായവിധി അൽപം കടന്ന കൈയ്യല്ലേ?
ന്യായവിധി ദിവസം ആഗോളവ്യാപകമായ വിപത്തുകൾ ഉണ്ടാക്കുന്ന മഹാ സംഭവമാണെങ്കിൽ ഒന്നാം നൂറ്റാണ്ട് മുതൽ നിരന്തരമായി ന്യായവിധി നടക്കുകയായിരുന്നു എന്ന് വാദിക്കുന്ന വേദപണ്ഡിതന്മാർ യഥാർത്ഥത്തിൽ അങ്ങനെ വിശ്വസിക്കുന്നുണ്ടോ?
ഈ വചനത്തിൽ “ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവർ” എന്ന പദസമുച്ചയം കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ അയലത്തെ മീൻകാരി നാണിയമ്മയെയോ, ഗൾഫ് പണക്കാരൻ സൈനുദ്ദീനെയോ അല്ല. സുവിശേഷം കേട്ടിട്ടും അത് അനുസരിക്കാതെ പോയ ഒന്നാം നൂറ്റാണ്ടിലെ യെഹൂദരെ പറ്റിയാണ്. പത്രോസ് ശുശ്രൂഷിച്ചിരുന്നത് യെഹൂദരുടെ ഇടയിലാണല്ലോ?
ഈ അദ്ധ്യായത്തിൻറെ ആരംഭത്തിൽ ദുശ്ശീലങ്ങളുമായി ജീവിക്കുന്നവരെ പറ്റി പത്രോസ് പറയുന്നത് ശ്രദ്ധിക്കുക:
യേശു ഈ വാക്കുകൾ പറഞ്ഞത് കോട്ടയത്തെ മാത്തുക്കുട്ടിയോടോ, അച്ചാമ്മയോടോ അല്ല. അവിടത്തെ ചുറ്റിലും ഉണ്ടായിരുന്ന ശിഷ്യന്മാരോടും, യെഹൂദരോടും, യെഹൂദ മതാവലംബികളായ ഗ്രീക്കുകാരോടും “ഇപ്പോൾ” എന്ന് പറഞ്ഞതിന് “എപ്പോഴെങ്കിലും” എന്ന അർത്ഥമുണ്ടെങ്കിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് (νῦν, നുൻ, G3568) ഉപയോഗിച്ചിരിക്കുന്ന 138 വചനങ്ങളും “എപ്പോഴെങ്കിലും” എന്നാക്കി തിരുത്തി വായിച്ചാൽ എങ്ങനെയിരിക്കും?
ഈ ലോകത്തിന്‍റെ പ്രഭുവും, ന്യായവിധിയും തമ്മിൽ ബന്ധമുണ്ടെന്ന് ഈ വചനം വ്യക്തമാക്കുന്നില്ലേ?
ന്യായവിധിയെ പറ്റിയുള്ള പൊതുവായ ധാരണ അത് പ്രപഞ്ചം മുഴുവൻ തകർക്കുന്ന, ഭൂമി നാശമാകുന്ന മഹാ സംഭവമാണ് എന്നാണല്ലോ? പക്ഷേ, യേശു അത്രയൊക്കെ ഉദ്ധേശിച്ചിരുന്നോ?
ഒരിക്കൽ ഒരു അന്ധന് കാഴ്ച നൽകിയതിന് ശേഷം ഉണ്ടായ തർക്കത്തിനിടയിൽ യേശു യെഹൂദ മതമേധാവികളോട് പറഞ്ഞ വാക്കുകളിൽ നിന്നും:
മത്തായി 25ൻറെയും വെളിപ്പാട് 20ൻറെയും അടിസ്ഥാനത്തിൽ നാം ധരിച്ചുവെച്ച വെള്ളസിംഹാസനത്തിൻറെ മുന്നിൽ ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ആബാലവൃദ്ധം ജനങ്ങളും നിൽക്കുന്നതും, പാപികൾ നിത്യാഗ്നിയിലേയ്ക്ക് എറിയപ്പെടുന്നതുമായ നിത്യവിധിയുടെ പ്രൌഢിയും ഭീഭത്സതയും യേശു ഇവിടെ വിവരിച്ച ന്യായവിധിക്ക് ഇല്ല, അല്ലേ?
“ന്യായവിധിയും ഉയിർപ്പും ആർക്കാണ്? എന്ന ലേഖനത്തിൽ നാം കണ്ടതുപോലെ, ന്യായവിധി യെഹൂദർക്കും (പ്രധാനമായും) അവരുടെ മതമേധാവിത്വത്തിനും ആയിരുന്നു.
നാം ദാനീ 12:1-7ൽ കണ്ടത് പോലെ ന്യായവിധിയുടെയും ഉയിർത്തെഴുന്നേൽപിൻറെയും അവസാനം വരേണ്ടത് വിശുദ്ധ ജനത്തിന്‍റെ ബലം തകര്‍ത്തുകളഞ്ഞ ശേഷമാണ്. യിസ്രായേലിനായിരുന്നു ന്യായവിധി. അവരുടെ ബലം തകർക്കപ്പെട്ട കാലത്ത് ന്യായവിധി അവസാനിച്ചു.
ദൈർഘ്യം കുറയ്ക്കുവാനുള്ള വ്യഗ്രതയിൽ സുപ്രധാനമായ ചില വേദഭാഗങ്ങൾ പരിഗണിക്കുവാൻ കഴിഞ്ഞില്ല. അവയെ പറ്റി വഴിയേ എഴുതാം.
ഇത് ഈ പരമ്പരയുടെ ആറാം ഭാഗമാണ്. ഇത് വായിക്കുന്നതിന് മുമ്പ് ①, ②, ③, ④, ⑤ ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.
വളരെയധികം സമയമെടുത്ത്, കഴിയുന്നത്ര സംക്ഷിപ്തമായി എഴുതുവാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല, ക്ഷമിക്കുക.
നിങ്ങളുടെ തലയ്ക്ക് മുകളിൽ ഡെമോക്ലിസിൻറെ വാൾ പോലെ ന്യായവിധി തൂങ്ങിനിൽക്കുന്നില്ല എന്ന് സധൈര്യം തുറന്നുപറഞ്ഞുകൊണ്ട് ഈ ലേഖനം ആരംഭിക്കട്ടെ.
“ന്യായവിധിയും ഉയിർപ്പും ആർക്കാണ്?” എന്ന ലേഖനത്തിൽ ദാനീ 12:7ൻറെ അടിസ്ഥാനത്തിൽ വിശുദ്ധ ജനത്തിൻറെ (യിസ്രായേലിൻറെ) ബലം തകർത്തുകളയപ്പെട്ട കാലത്താണ് ന്യായവിധി നടക്കേണ്ടിയിരുന്നത് എന്ന് നാം കണ്ടു.
സഭയിൽ ന്യായവിധി ആരംഭിക്കുവാന്‍ ഒന്നാം നൂറ്റാണ്ടിൽ സമയമായിരുന്നു.
ന്യായവിധിയെ പറ്റിയുള്ള ചർച്ചകളിൽ ഏറ്റവുമധികം ഉയർന്നുവരുന്ന ഒരു വചനമാണ് 1പത്രോ 4:17.
1പത്രോ 4:17 ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാന്‍ സമയമായി. അത് നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?ഇവിടെ “ദൈവഗൃഹം” എന്ന് ഉദ്ദേശിച്ചിരിക്കുന്നത് സഭയെയാണ് (1തിമോ 3:15; എബ്രാ 10:21)
1Pe 4:17 For the time is come that judgment must begin at the house[G3624] of God:[G2316] and if it first begin at us, what shall the end be of them that obey not the gospel of God?
പത്രോസ് തൻറെ ലേഖനം ആരംഭിക്കുന്നത് “പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്‍ക്കുന്നവർക്ക്” എന്ന വാക്കുകളോടെയാണ് (1പത്രോ 1:1). ചിതറിപ്പാര്‍ക്കുന്നവർ (ഡയസ്പോറ, G1290, διασπορά, diaspora) എന്ന വാക്കിൻറെ അർത്ഥം ജാതികളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന യെഹൂദർ എന്നാണ്. (യോഹ 7:35; യാക്കോ 1:1) ഈ കത്ത് ബാംഗ്ലൂരിലുള്ള ടോംസാൻ കട്ടക്കലിനോ, കാഞ്ഞിരപ്പള്ളിയിലുള്ള ജോയിച്ചേട്ടനോ എഴുതപ്പെട്ടതല്ല.
പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ന്യായവിധി ഒന്നാം നൂറ്റാണ്ടിൽ സഭയിൽ തുടങ്ങി, ഇപ്പോഴും തുടരുകയാണ്. വേദപുസ്തകത്തിൽ ന്യായവിധി ദിവസം (മത്താ 10:15; 11:22, :24; 12:36; മർക്കോ 6:11; 2പത്രോ 2:9; 3:7; 1യോഹ 4:17) എന്നല്ലാതെ ന്യായവിധിയുടെ സുദീർഘമായ ഒരു കാലഘട്ടം എന്ന് എഴുതപ്പെട്ടിട്ടില്ല. കർത്താവിന് ഒരു ദിവസം ആയിരം വർഷങ്ങൾ ആണെന്ന് കരുതിയാൽ പോലും 2000ത്തിൽ പരം വർഷങ്ങൾ നീണ്ടുനിൽക്കുന്ന ന്യായവിധി അൽപം കടന്ന കൈയ്യല്ലേ?
ന്യായവിധി ദിവസം ആഗോളവ്യാപകമായ വിപത്തുകൾ ഉണ്ടാക്കുന്ന മഹാ സംഭവമാണെങ്കിൽ ഒന്നാം നൂറ്റാണ്ട് മുതൽ നിരന്തരമായി ന്യായവിധി നടക്കുകയായിരുന്നു എന്ന് വാദിക്കുന്ന വേദപണ്ഡിതന്മാർ യഥാർത്ഥത്തിൽ അങ്ങനെ വിശ്വസിക്കുന്നുണ്ടോ?
ഈ വചനത്തിൽ “ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവർ” എന്ന പദസമുച്ചയം കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ അയലത്തെ മീൻകാരി നാണിയമ്മയെയോ, ഗൾഫ് പണക്കാരൻ സൈനുദ്ദീനെയോ അല്ല. സുവിശേഷം കേട്ടിട്ടും അത് അനുസരിക്കാതെ പോയ ഒന്നാം നൂറ്റാണ്ടിലെ യെഹൂദരെ പറ്റിയാണ്. പത്രോസ് ശുശ്രൂഷിച്ചിരുന്നത് യെഹൂദരുടെ ഇടയിലാണല്ലോ?
ഈ അദ്ധ്യായത്തിൻറെ ആരംഭത്തിൽ ദുശ്ശീലങ്ങളുമായി ജീവിക്കുന്നവരെ പറ്റി പത്രോസ് പറയുന്നത് ശ്രദ്ധിക്കുക:
1പത്രോ 4:5 ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുവാന്‍ ഒരുങ്ങിയിരിക്കുന്നവന് അവര്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും.അതായത്, അവരുടെ കാലത്തുനിന്നും വിദൂരമായ ഒരു കാലത്തല്ല ന്യായവിധി നടക്കേണ്ടത് എന്ന് അർത്ഥം.
“ഇപ്പോള്‍” ലോകത്തിന്‍റെ ന്യായവിധി - കി.പി.30-33ൽ യേശു.
യോഹ 12:31 ഇപ്പോള്‍ ഈ ലോകത്തിന്‍റെ ന്യായവിധിയാകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും.ചില തമിഴ് സഹോദരന്മാർ “ഇന്ത ഉലകത്തിൻ അതിപതി” (ഈ ലോകത്തിന്‍റെ പ്രഭു) എന്ന ഭാഗത്തിന് പ്രത്യേകം സൌണ്ട് എഫക്ട് കൊടുത്ത് വായിക്കുന്നത് കേൾക്കാം. ഇവിടെ പരാമർശിക്കപ്പെടുന്നത് സാത്താനെ പറ്റിയാണ് എന്ന ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്. “ഈ ലോകത്തിന്‍റെ പ്രഭു” എന്ന പദസമുച്ചയത്തിൻറെ അർത്ഥം യെഹൂദ മതമേധാവിത്വമാണെന്ന് ഇതിന് മുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.
യേശു ഈ വാക്കുകൾ പറഞ്ഞത് കോട്ടയത്തെ മാത്തുക്കുട്ടിയോടോ, അച്ചാമ്മയോടോ അല്ല. അവിടത്തെ ചുറ്റിലും ഉണ്ടായിരുന്ന ശിഷ്യന്മാരോടും, യെഹൂദരോടും, യെഹൂദ മതാവലംബികളായ ഗ്രീക്കുകാരോടും “ഇപ്പോൾ” എന്ന് പറഞ്ഞതിന് “എപ്പോഴെങ്കിലും” എന്ന അർത്ഥമുണ്ടെങ്കിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് (νῦν, നുൻ, G3568) ഉപയോഗിച്ചിരിക്കുന്ന 138 വചനങ്ങളും “എപ്പോഴെങ്കിലും” എന്നാക്കി തിരുത്തി വായിച്ചാൽ എങ്ങനെയിരിക്കും?
ഈ ലോകത്തിന്‍റെ പ്രഭുവും, ന്യായവിധിയും തമ്മിൽ ബന്ധമുണ്ടെന്ന് ഈ വചനം വ്യക്തമാക്കുന്നില്ലേ?
പരിശുദ്ധാത്മാവ് വരുമ്പോൾ ന്യായവിധിയെ പറ്റി ലോകത്തിന് ബോധം വരുത്തും!
യോഹ 16:7 ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാതിരുന്നാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുത്ത് വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുത്ത് അയയ്ക്കും.
യോഹ 16:8 അവന്‍ വന്ന് പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും.
യോഹ 16:11 നീതിയെ കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെ കുറിച്ചും .
“വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍” ഭാവികാലമാണോ, സഹോദരാ, സഹോദരീ? 30ൽ പരം വർഷങ്ങൾ കേരളത്തിന് വെളിയിൽ താമസിച്ചിട്ടും എനിക്ക് ഇത് ഭാവികാലമാണെന്ന് തോന്നാത്തതെന്താണാവോ?
പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ (യോഹ 14:26) വരുമ്പോൾ കുറഞ്ഞപക്ഷം ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടു എന്ന് ലോകത്തിന് ബോധം വരുത്തണം. പരിശുദ്ധാത്മാവ് വന്നത് കി.പി.33ലെ പെന്തക്കൊസ്ത ദിവസം. അതുകഴിഞ്ഞ് ഇപ്പോൾ ഏകദേശം 2000 വർഷങ്ങളായി. പരിശുദ്ധാത്മാവിൻറെ അഭിഷേകം പ്രാപിച്ചവർ എന്ന് അവകാശപ്പെടുന്നവർ എന്തുകൊണ്ട് ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടതിനെ പറ്റി ബോധവാന്മാരാകുന്നില്ല?ന്യായവിധിക്ക് യേശു നൽകിയ നിർവചനം.
ന്യായവിധിയെ പറ്റിയുള്ള പൊതുവായ ധാരണ അത് പ്രപഞ്ചം മുഴുവൻ തകർക്കുന്ന, ഭൂമി നാശമാകുന്ന മഹാ സംഭവമാണ് എന്നാണല്ലോ? പക്ഷേ, യേശു അത്രയൊക്കെ ഉദ്ധേശിച്ചിരുന്നോ?
ഒരിക്കൽ ഒരു അന്ധന് കാഴ്ച നൽകിയതിന് ശേഷം ഉണ്ടായ തർക്കത്തിനിടയിൽ യേശു യെഹൂദ മതമേധാവികളോട് പറഞ്ഞ വാക്കുകളിൽ നിന്നും:
യോഹ 9:39 “കാണാത്തവര്‍ കാണുവാനും കാണുന്നവര്‍ കുരുടരാകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു” എന്ന് യേശു പറഞ്ഞു.കാണാത്തവര്‍ കാണുകയും കാണുന്നവര്‍ കുരുടരാകുന്നതുമാണ് യേശുവിൻറെ ന്യായവിധി!
Joh 9:39 Jesus said, "For judgment I came into this world, that those who do not see may see, and those who see may become blind."
മത്തായി 25ൻറെയും വെളിപ്പാട് 20ൻറെയും അടിസ്ഥാനത്തിൽ നാം ധരിച്ചുവെച്ച വെള്ളസിംഹാസനത്തിൻറെ മുന്നിൽ ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ആബാലവൃദ്ധം ജനങ്ങളും നിൽക്കുന്നതും, പാപികൾ നിത്യാഗ്നിയിലേയ്ക്ക് എറിയപ്പെടുന്നതുമായ നിത്യവിധിയുടെ പ്രൌഢിയും ഭീഭത്സതയും യേശു ഇവിടെ വിവരിച്ച ന്യായവിധിക്ക് ഇല്ല, അല്ലേ?
ന്യായവിധിയുടെ അവസാനം.
“ന്യായവിധിയും ഉയിർപ്പും ആർക്കാണ്? എന്ന ലേഖനത്തിൽ നാം കണ്ടതുപോലെ, ന്യായവിധി യെഹൂദർക്കും (പ്രധാനമായും) അവരുടെ മതമേധാവിത്വത്തിനും ആയിരുന്നു.
നാം ദാനീ 12:1-7ൽ കണ്ടത് പോലെ ന്യായവിധിയുടെയും ഉയിർത്തെഴുന്നേൽപിൻറെയും അവസാനം വരേണ്ടത് വിശുദ്ധ ജനത്തിന്‍റെ ബലം തകര്‍ത്തുകളഞ്ഞ ശേഷമാണ്. യിസ്രായേലിനായിരുന്നു ന്യായവിധി. അവരുടെ ബലം തകർക്കപ്പെട്ട കാലത്ത് ന്യായവിധി അവസാനിച്ചു.
ദൈർഘ്യം കുറയ്ക്കുവാനുള്ള വ്യഗ്രതയിൽ സുപ്രധാനമായ ചില വേദഭാഗങ്ങൾ പരിഗണിക്കുവാൻ കഴിഞ്ഞില്ല. അവയെ പറ്റി വഴിയേ എഴുതാം.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:
Post a Comment